Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Royal Pooram

ത​​ല x റോ​​യ​​ൽ പൂ​​രം

ഗു​​വാ​​ഹ​​ത്തി: ഐ​​പി​​എ​​ൽ 19-ാം സീ​​സ​​ണി​​ൽ ഇ​​ന്ന് ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് പോ​​രാ​​ട്ടം. ഗു​​വാ​​ഹ​​ത്തി​​യി​​ലെ ബ​​ർ​​സ​​പാ​​ര സ്റ്റേ​​ഡി​​യ​​ത്തി​​ൽ രാ​​ത്രി 7.30നാ​​ണ് മ​​ത്സ​​രം.

സ​​ഞ്ജു സാം​​സ​​ണും ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യും അ​​വ​​രു​​ടെ മു​​ൻ ഫ്രാ​​ഞ്ചൈ​​സി​​ക​​ളു​​മാ​​യി ഏ​​റ്റു​​മു​​ട്ടു​​ന്ന മ​​ത്സ​​രം കൂ​​ടി​​യാ​​ണി​​ത്. ഒ​​രു പ​​തി​​റ്റാ​​ണ്ടോ​​ളം താ​​ൻ ന​​യി​​ച്ച​​തും പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച​​തു​​മാ​​യ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നെ​​തി​​രേ​​യാ​​ണ് സ​​ഞ്ജു ക​​ളി​​ക്കു​​ക. ര​​വീ​​ന്ദ്ര ജ​​ഡേ​​ജ ത​​ന്‍റെ മു​​ൻ ടീ​​മാ​​യ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​നെ​​തി​​രേ ക​​ളി​​ത്തി​​ലി​​റ​​ങ്ങും.

2026 ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് ഇ​​ന്ത്യ​​യു​​ടെ നേ​​ട്ട​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്ക് വ​​ഹി​​ച്ച സ​​ഞ്ജു ചെ​​ന്നൈ ക്യാ​​പ്റ്റ​​ൻ ഋതു​​രാ​​ജ് ഗെ​​യ്ക്‌വാദി​​നൊ​​പ്പം നി​​ർ​​ണാ​​യ​​ക റോ​​ൾ വ​​ഹി​​ക്കും. എം​​.എ​​സ്. ധോ​​ണി പ​​രി​​ക്കി​​നെ തു​​ട​​ർ​​ന്ന് ര​​ണ്ടാ​​ഴ്ച വി​​ശ്ര​​മ​​ത്തി​​ലാ​​യ​​ത് ചെ​​ന്നൈ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​ണ്്. ധോ​​ണി​​യു​​ടെ അ​​ഭാ​​വ​​ത്തി​​ൽ സ​​ഞ്ജു കീ​​പ്പ​​റാ​​കും. ധോ​ണി​ക്ക് പി​ന്നാ​ലെ ഡെ​വാ​ള്‍​ഡ് ബ്രേ​വി​സും പ​രി​ക്കി​നെ തു​ട​ര്‍​ന്ന് ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ല്‍ ക​ളി​ക്കി​ല്ല.

ചെ​​ന്നൈ​​യു​​ടേ​​ത് സ​​ന്തു​​ലി​​ത​​മാ​​യ ടീ​​മാ​​ണ്്. സ​​ഞ്ജു സാം​​സ​​ണ്‍, ഋ​​തു​​രാ​​ജ് ഗെയ്ക്‌വാദ്, ഡെ​​വാ​​ൾ​​ഡ് ബ്രെ​​വി​​സ്, ശി​​വം ദു​​ബെ, ആ​​യു​​ഷ് മാ​​ത്രെ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ബാ​​റ്റിം​​ഗ് നി​​ര. നൂ​​ർ അ​​ഹ​​മ്മ​​ദ്, അ​​കേ​​ൽ ഹൊ​​സൈ​​ൻ, മാ​​റ്റ് ഹെ​​ൻ​​റി, ഖ​​ലീ​​ൽ അ​​ഹ​​മ്മ​​ദ് എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ബൗ​​ളിം​​ഗ് ആ​​ക്ര​​മ​​ണം. വി​​ജ​​യ​​ത്തി​​ന് അ​​നി​​വാ​​ര്യ​​മാ​​യ​​തെ​​ല്ലാം ടീ​​മി​​ലു​​ണ്ട്.
റി​​യാ​​ൻ പ​​രാ​​ഗ് ന​​യി​​ക്കു​​ന്ന രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് യ​​ശ​​സ്വി ജ​​യ്സ്വാ​​ൾ, വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി, ഷി​​മ്രോ​​ണ്‍ ഹെ​​റ്റ്മെ​​യ​​ർ തു​​ട​​ങ്ങി​​യ ബാ​​റ്റ​​ർ​​മാ​​രെ ആ​​ശ്ര​​യി​​ച്ച് മു​​ന്നോ​​ട്ട് നീ​​ങ്ങും. ബൗ​​ളിം​​ഗ് നി​​ര ദു​​ർ​​ബ​​ല​​മാ​​ണ്.

Latest News

Corehub Up